ഓ. . . നീയെന്താ ഇവിടെ . . . . . . . ?
ഞാനോ ? എനിക്കൊരു ടെസ്റ്റുണ്ട്. . . . . .
ഓഹോ. . . നീയും ടെസ്റ്റെഴുതാനാണൊ....?
നിര്‍ത്തിക്കൂടെ ചങ്ങാതീ... കുറേ കാലമായല്ലൊ ഈ കലാപരിപടി തുടങ്ങിയിട്ട് .... വെറുതെ തിരക്ക് ഉണ്ടാക്കാനും എണ്ണം കൂട്ടാനുമായിഎന്തിനാണെഴുതുന്നത്.....
കഴിഞ്ഞ ശനിയാഴ്ച ഒരു പി.എസ്.സി. പരീക്ഷ എഴുതാന്‍ പോയപ്പോള്‍ സ്ക്കൂള് ഗേറ്റിനു മുബില്‍ കണ്ട ഒരു കൂട്ടുകാരനുമായുണ്ടായസംഭാഷണമാണിത്....
പൊതുവെ മടിയന്മാരായ വയനാട്ടുകാരുടെ പി.എസ്.സി.ടെസ്റ്റെഴുത്ത്.... എന്തോ ആണ്ടിനും ശങ്കരാന്തിക്കും കാരണവന്മാര്ക്ക് വെച്ചുകൊടുക്കുന്ന പോലുള്ള ഒരു ഭാരിച്ച കടമയാണ്......
ഞങ്ങളുടെ തറവാട്ടില്‍ വര്‍ഷത്തില്‍ രണ്ടു തവണ (കര്‍ക്കിടകം, കുംഭം) കാരണവന്മാര്ക്ക് വെച്ചുകൊടുക്കുന്ന ഒരേര്‍പ്പാടുണ്ട്.അന്നേ ദിവസം ഒരു മൂന്ന് നാല് കോഴികളെയെങ്കിലും കൊന്ന് കറി വെച്ച് .... നല്ല നെയ്യപ്പവും ചേര്‍ത്ത് വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറക്കിവെയ്ക്കും. ഇത് പാകം ചെയ്യുന്നതിനിടയില്‍ ഒന്നു രുചി നോക്കാന്‍ കൂടി പാടില്ല. കാരണവന്മാര്ക്ക് കൊടുക്കുന്നത്എച്ചിലാവാന് പാടില്ലല്ലോ...... വര്‍ഷത്തില്‍ രണ്ടു തവണ മാത്രമുള്ള ചടങ്ങായതിനാല്‍ കുടുബത്തിലെ എല്ലാവരും ഉണ്ടാവും എന്നത് ഒരു രസമുള്ള കാരൃമാണ്. പാകം ചെയ്യുന്നവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും അക്ഷമയോടെ കാത്തിരിക്കുന്ന ആ മുഹൂര്‍ത്തം..... ആണ്ടിനും ശങ്കരാന്തിക്കും പിന്നെ വല്ല കല്ല്യാണത്തിനും മാത്രമാണ് പണ്ടെല്ലാം കോഴിക്കറി കിട്ടുന്നത്. കൊതി മൂത്തിരിക്കുന്നസമയം. ഭക്ഷണം പാകം ചെയ്തതിനു ശേഷമാണ് കാരണവന്മാര്ക്ക് വെച്ചുകൊടുക്കുന്ന ചടങ്ങ്. എല്ലാ വിഭവങ്ങളും കുറെ ഇലകളില്‍ വിളബി പലകയും വെള്ളവും വെച്ച് ഒരു നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചുവെക്കും. ഒരിലക്കഷ്ണത്തില് കുറച്ച് അരിയും തുളസിയിലയും വെച്ചശേഷം മുറിയുടെ വാതിലടയ്ക്കും.... ഒരു മൂന്ന് നാല് മിനിറ്റ് പുറത്ത് കാത്തിരിക്കും...... ഈ സമയം കാരണവന്മാര് ഈ ഭക്ഷണം സ്വീകരിക്കുമെന്നാണ് വെപ്പ്. അതെന്തായാലും ഈ മുന്ന് നാല് മിനിറ്റ് നേരത്തെകാത്തിരിപ്പുണ്ടല്ലോ..... ഒരു വല്ലാത്ത അക്ഷമായാണ്........ ഈ മിനിറ്റുകള്‍ക്ക് മണിക്കൂറുകളുടെ ദൈര്ഘ്യമുള്ളതുപോലെതോന്നും....
ഇതെ അക്ഷമ തന്നെയല്ലേ എന്റെ കൂട്ടുകാരനും പരീക്ഷാഹാളില്‍ കാണിച്ചതെന്ന് ഞാന്‍ വെറുതെ ഒന്നോര്‍ത്തുപോയി....... ചോദ്യപേപ്പര്‍ കിട്ടുന്നതുവരെ അതിനുള്ള അങ്കലാപ്പ്.... അത് കിട്ടിക്കഴിഞ്ഞപ്പോഴോ ഉത്തരമറിയാത്തതിന്റെയും പിന്നെ 75 മിനിറ്റ് തീര്‍ന്ന് കിട്ടാനുള്ള അങ്കലാപ്പ്.........ചോദ്യപേപ്പര്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ വളരെ വേഗത്തില്‍ അഞ്ചാറു തവണ മറിച്ചുനോക്കുന്നത് കണ്ടു. പിന്നെ വളരെവേഗത്തില്‍ കുറെ “ബബിള്‍സ്” - വളരെ ഭംഗിയായി- കറപ്പിക്കുന്നത് കാണാമായിരുന്നു.... ഓ നൂറെണ്ണംകറപ്പിക്കാനുള്ള സമയം തികയാതെ വരുമോ എന്ന അങ്കലാപ്പായിരുന്നെന്ന് തൊന്നുന്നു.....വളരെ വേഗത്തില്കറപ്പിക്കാന് തുടങ്ങി നമ്മുടെ കൂട്ടുകാരന്..... കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരന് തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ തുടങ്ങി.... കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കൈകള്‍ രണ്ടും പിണച്ച് പുറകിലേക്കുയര്ത്തി മൂരി നിവരുന്നഎന്റെ കൂട്ടുകാരനെ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി .... “ഗ്യാസ് തീര്‍ന്നു”........... ആദ്യത്തെ പതിനഞ്ചാം മിനിറ്റില്‍ ഇത്രയും ഒപ്പിച്ച എന്റെ കൂട്ടുകാരനോട് എനിക്ക് സഹതാപം തോന്നി കാരണം ഒരു മന്ത്രിയുടെ അസിസ്റ്റന്‍ന്റ് ആയ എന്റെ കൂട്ടുകാരന് .... അക്ഷരങ്ങള്‍ അമ്മാനമാടിക്കളിച്ച്ഒരു ഒര്‍ഡര്‍ രൂപത്തിലാക്കി അടിയില്‍ മന്ത്രിയുടെ ശൂ.... (ഒപ്പ്) വീണുകഴിയുബോള് ... അതൊരാഞ്ന-കല്പ്പനയായി മാറുന്ന ....... ക്രിയ ചെയ്തുകൊണ്ടിരിക്കുന്ന എന്റെ കൂട്ടുകാരന് ഈ പരീക്ഷയുടെ ആവശ്യമുണ്ടോ....പിന്നിടങ്ങോട്ട് കോട്ടുവായ്, കൈവിരലുകള്‍ ഞോട്ടല്,മൂരിനിവര്‍ക്കല്‍, തിരിയല്‍, മറിയല്‍,ബാള്‍പെന്‍ അടിച്ചുകളി, ശക്തമായ തല ചൊറിയല്‍ തുടങ്ങിയ വിക്രിയകള്‍ തുടര്‍ന്നുകൊണ്ടിരുന്നു എന്റെ പ്രിയകൂട്ടുകാരന്. തൊട്ടുമുന്നിലിരിക്കുന്നവന് തെറ്റിയ ഉത്തരം ശരിയാക്കാന്‍ വേണ്ടി ടീച്ചറുടെ കയ്യില്‍നിന്ന് ബ്ലേഡ് വാങ്ങി ഉത്തരക്കടലാസില്ചൊറിഞ്ഞുകൊണ്ടിരിക്കുന്നത് നോക്കി മന്ദസ്മിതം തൂകിയിരിക്കുന്ന കൂട്ടുകാരന്റെ ആത്മ്ഗതം “ഇവനൊക്കെ എന്തോന്നാ ഈ ചിരക്കുന്നത്.” മിച്ചമുള്ള കുറച്ച് സമയത്തിന് പറ്റുന്നത്ര “ബബിള്‍സ്” കറപ്പിച്ച് ഒന്ന് മൂരി നിവര്‍ന്നു നോക്കിയപ്പോള്‍ എന്റെ കൂട്ടുകരന് വളരെ ശാന്തനായി ഒരു ബിന്ദുവില്‍തന്നെ നോട്ടം കേന്ദ്രീകരിച്ച് എന്തൊ കാര്യമായി ആലോചിക്കുന്നു. ഓ നാവിന്തുബില് തത്തിക്കളിക്കുന്ന ഏതോ ഒരു ഉത്തരത്തിന് വേണ്ടി ശ്രമിക്കുകയാണെന്ന് കരുതി........... മദ്ഡ്യവയസ്കയാണെങ്കിലും സുന്ദരിയായ ടീച്ചര്‍ ചോദ്യപ്പേപ്പര്‍ കൈയിലുയര്‍ത്തിപ്പിടിച്ച് അലക്ഷ്യമായി വായിച്ചുകൊണ്ടിരിക്കുന്നു. ഇറക്കിയുടുത്ത സാരിയ്കിടയില് ടീച്ചറുടെ യവ്വനം അവ്യക്തമല്ലാത്ത രീതിയില്‍ കാണാമായിരുന്നു. “ഓ........ പൊക്കിള്കൊടിബന്ധത്തിന്റെ ഒരു ശക്തി........അപാരം” ശാന്തമായ ക്ലാസമുറി ശ്രദ്ഡിച്ചപ്പോള് മറ്റു പലരും വീതിവിസ്തൃതമായ പ്രദേശത്തെ ആ ബിന്ദുവില്‍ ഖനനം ചെയ്താല്‍ എന്ത് കിട്ടുമെന്ന ഉത്തരത്തിനായി സകൂതം ഉറ്റുനോക്കുകയാണ്. അടുത്ത ക്ലാസിലെ മാഷ് വന്ന് വിളിച്ച് ടീച്ചര്‍ അവിടെ നിന്ന് മാറിയില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ പലരും ഒരുത്തരം കണ്ടെത്തിയേനെ..........
ബെല്ലടിച്ചപ്പോള്‍ പരവേശമെടുത്ത പോലെ ആദ്യം തന്നെ ഉത്തരപ്പേപ്പര്‍ ടീച്ചറെ ഏല്പിച്ച് പുറത്തേക്ക് ഓടുന്ന എന്റെ കൂട്ടുകാരനെ ഒരു നെടുവീര്‍പ്പൊടെ ഞാന്‍ നോക്കിയിരുന്നു.......
പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു .. എങ്ങിനെയുണ്ടായിരുന്നു ....?
ഓ... ഇത് ഞാനയച്ചതല്ല... സുനില്‍ അയച്ചതാ..... അവനൊരു പണിയും ഇല്ലല്ലോ...?എന്തൊക്കെയാ ചോദ്യങ്ങള്‍.... ഇതിലേതെങ്കിലും ഒരു ബി.ഡി.ഒ. യുടെ ജൊലിയില്‍ എന്തെങ്കിലും ഉപാകാരത്തിന് പറ്റുമോ....? വളരെ ഞായമായ ചോദ്യം അല്ലേ.....?പല പി.എസ്.സി. പരീക്ഷകളുടെയും സ്ഥിതി മറിച്ചല്ല.
ഏറ്റവും പുറകിലെ ബെഞ്ചില്‍ ഇതെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചിരിക്കുന്ന എന്റെ ചേഷ്ഠകള്‍ എന്റെ പുറകില്‍ ആരും കാണാനില്ലെന്ന ഒരു സമാധാനം.......
02 June 2008
Subscribe to:
Post Comments (Atom)
11 comments:
വളരെ നന്നായിരിക്കുന്നു നീ ബ്ലോഗില്‍ കലക്കും ..നല്ല ഭാഷയുണ്ട്. വായനയില്‍ അറിയാതെ ചിരിച്ചു പൊകുന്നു..മുട്ടേ തുടരുക
നന്നായിട്ടുണ്ട്. പക്ഷേ ആ അപേക്ഷ പണിയില്ലാതിരുന്ന സുനിലയച്ചതല്ല. എന്റെ സമയം കളഞ്ഞ് അപേക്ഷ അയച്ചിട്ട് പേര് വേറാള്ക്കോ...
പക്ഷേ ആ അപേക്ഷ പണിയില്ലാതിരുന്ന സുനിലയച്ചതല്ല. എന്റെ സമയം കളഞ്ഞ് അപേക്ഷ അയച്ചിട്ട് പേര് വേറാള്ക്കോ...
സോറി.... പക്ഷെ പാവം നമ്മുടെ കഥാപാത്രത്തിന് അറിയില്ല മൈനയാണ് ഈ കൊടുചതി ചെയ്തത് എന്ന് അവന് പരഞ്ഞത് പണിയില്ലാത്ത സുനിലിന്റെ പണിയാണ് ........
നന്ദി .....മൈനാാാാ....നമസ്കാരം.......
എല്ലാ വിഭവങ്ങളും കുറെ ഇലകളില്‍ വിളബി പലകയും വെള്ളവും വെച്ച് ഒരു നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചുവെക്കും. ഒരിലക്കഷ്ണത്തില് കുറച്ച് അരിയും തുളസിയിലയും വെച്ചശേഷം. മുറിയുടെ വാതിലടയ്ക്കും.... ഒരു മൂന്ന് നാല് മിനിറ്റ് പുറത്ത് കാത്തിരിക്കും...ഈ സമയം കാരണവന്മാര് ഈ ഭക്ഷണം സ്വീകരിക്കുമെന്നാണ് വെപ്പ്. അതെന്തായാലും ഈ മുന്ന് നാല് മിനിറ്റ് നേരത്തെകാത്തിരിപ്പുണ്ടല്ലോ..... ഒരു വല്ലാത്ത അക്ഷമായാണ്.......
ഇങ്ങനെ നടന്ന ഒരു കലാപരിപാടിക്കിടെ കാരണവന്മാര് ഭക്ഷണം കഴിക്കുന്നത് കാണാന്‍ ഒളിഞ്ഞു നോക്കിയ അഞ്ചുവയസ്സുകാരന് കണ്ടത്, ഇലനക്കിക്കൊണ്ടിരിക്കുന്ന പൂച്ചയെ ആയിരുന്നു. കക്ഷി രണ്ട് കൈയും കൂപ്പി പ്രാര്‍ത്ഥിച്ചു...
നാലുകാലും, വാലൂള്ള കാര്‍ന്നോരേ...ഇങ്ങളൊക്കെ സന്തോഷിക്കണേ.....
എന്തായാലും ജുഗുനു മാഷേ....സംഭവം പെടച്ചു....
ആശംസകള്‍
ADIPOLIYAAYITTUNDU.....SATYAM ARIYAATHE CHIRICHU
POKUM....PROCEED....
മാഷേ...
കാരനവന്മാര്ക്കു വിളമ്പുന്ന ആ പരിപാടി പണ്ടൊക്കെ തറവാട്ടിലും ഉണ്ടായിരുന്നത് ഓര്‍ക്കുന്നു.
പിന്നെ, പരീക്ഷയുടെ കാര്യം...
“ഏറ്റവും പുറകിലെ ബെഞ്ചില്‍ ഇതെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചിരിക്കുന്ന എന്റെ ചേഷ്ഠകള്‍ എന്റെ പുറകില്‍ ആരും കാണാനില്ലെന്ന ഒരു സമാധാനം...”
ഇക്കാര്യം അങ്ങോട്ട് ചോദിയ്ക്കാനിരിയ്ക്കുകയായിരുന്നു... ഹ ഹ.
:)
നന്നായിട്ടുണ്ട്. :-) കാരണന്മാര്ക്ക് കൊടുക്കുന്ന കലാപരിപാടിക്ക് ഞങ്ങളുടെ നാട്ടില്‍ ‘വീത് വെക്കുക’ എന്നു പറയും..
എഴുത്ത് നന്നായി..
പൊക്കിള്‍കൊടി ബന്ധം വിവരിച്ചത് ചിരിയുണര്‍ത്തി.
"ഈ സമയം കാരണവന്മാര് ഈ ഭക്ഷണം സ്വീകരിക്കുമെന്നാണ് വെപ്പ്. അതെന്തായാലും ഈ മുന്ന് നാല് മിനിറ്റ്നേരത്തെകാത്തിരിപ്പുണ്ടല്ലോ..... ഒരു വല്ലാത്ത അക്ഷമായാണ്........ ഈ മിനിറ്റുകള്‍ക്ക് മണിക്കൂറുകളുടെ ദൈര്ഘ്യമുള്ളതുപോലെതോന്നും....
ഇതെ അക്ഷമ തന്നെയല്ലേ എന്റെ കൂട്ടുകാരനും പരീക്ഷാഹാളില്‍ കാണിച്ചതെന്ന് ഞാന്‍ വെറുതെ ഒന്നോര്‍ത്തുപോയി....... "
ഇവ രണ്ടും തമ്മില്‍ സാമ്യം!!!!!!
ഏതായാലും...
താങ്കളുടെ പിന്‍നിരയില്‍
ആളില്ലാത്തത് നന്നായി ല്ലേ.....
ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ....
ഏതെങ്കിലും ആശുപത്രിയിലെ
വൈദ്യുതി കുറെ പാഴായേനെ...
എന്തായാലും...
പരീക്ഷാ അനുഭവം നന്ന്...
ജുഗുനു മാഷെ..
ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്. വീത് വയ്ക്കുമ്പോള്‍ പഴയതുപോലെ ഇപ്പോഴത്തെ കുട്ടികള്‍ അക്ഷമ കാണിക്കുന്നില്ല..എന്നും കേഴിക്കറിയല്ലെ ഇപ്പോള്‍..!
മാഷെ ഒന്നു വിട്ടുപോയി.. എന്താണ് ജുഗുനു..?
അമൃതാ വാരൃര്,
"ഈ സമയം കാരണവന്മാര് ഈ ഭക്ഷണം സ്വീകരിക്കുമെന്നാണ് വെപ്പ്. അതെന്തായാലും ഈ മുന്ന് നാല് മിനിറ്റ്നേരത്തെകാത്തിരിപ്പുണ്ടല്ലോ..... ഒരു വല്ലാത്ത അക്ഷമായാണ്........ ഈ മിനിറ്റുകള്‍ക്ക് മണിക്കൂറുകളുടെ ദൈര്ഘ്യമുള്ളതുപോലെതോന്നും....
ഇതെ അക്ഷമ തന്നെയല്ലേ എന്റെ കൂട്ടുകാരനും പരീക്ഷാഹാളില്‍ കാണിച്ചതെന്ന് ഞാന്‍ വെറുതെ ഒന്നോര്‍ത്തുപോയി....... "
ഇവ രണ്ടും തമ്മില്‍ സാമ്യം!!!!!!
പൊസ്റ്റിയതിന് ശേഷം ഞാനെന്നോട് ചൊദിച്ച അതേ ചൊദ്യം????? എങ്ങിനെ കണ്ടുപിടിച്ചു താനിത്...... തുറന്നു ചോദിച്ചതില്‍ സന്തൊഷം....
മഴക്കാലമല്ലേ വൈദ്യുതിക്ക് അത്രക്ക് പഞ്ഞം വരില്ലെന്ന് തോന്നുന്നു. അഥവാ അങ്ങിനെ ചെയ്യേണ്ടിവന്നാല്‍ സര്‍ക്കാര്‍തലത്തില്‍ പ്രത്രേ^കം സംവിധാനം വേണ്ടിവരും കാരണം ഒരുപാട് പേരുണ്ട്ങ്ങനെ.........
Post a Comment